Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chief Justice Surya Kant

കോ​ട​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ആ​ർ​ക്കു​മാ​കി​ല്ല; രാ​ഹു​ൽ ഗാ​ന്ധി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സു​പ്രീം​കോ​ട​തി  വ​ള​പ്പി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളി​ൽ രാ​ഹു​ൽ ഗാ​ന്ധി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്തി​നെ​തി​രാ​യ ട്വീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യി​ൽ കെ​പി​സി​സി​ക്കും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ആ​ർ​ക്കും കോ​ട​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രേ രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ 19 പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ന​ൽ​കി​യ ഹ​ർ​ജി​ക​ള​ട​ക്കം പ​രി​ഗ​ണി​ച്ചു. ഹ​ർ​ജി​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ഗ്യാ​നേ​ഷ് കു​മാ​റി​നും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. സ​മാ​ന​മാ​യ മ​റ്റ് കേ​സു​ക​ൾ​ക്കൊ​പ്പം ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

എ​ന്നാ​ൽ കേ​സ് അ​ടു​ത്ത​താ​യി പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഹ​ർ​ജി​ക്കാ​രി​ൽ ഒ​രാ​ളു​ടെ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണം ആ​ദ്യം ല​ഭി​ക്ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ക​ർ​ശ​ന നി​ല​പാ​ടെ​ടു​ത്തു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ സു​പ്രീം​കോ​ട​തി ര​ജി​സ്ട്രി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച സം​ഭ​വ​ത്തി​ലാ​ണ് കോ​ട​തി​യു​ടെ അ​തൃ​പ്തി. ര​ജി​സ്ട്രി​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. 

വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ രാ​ഹു​ൽ ഗാ​ന്ധി ത​ള്ളി​യെ​ന്ന പ​രാ​തി​യും പ​രി​ശോ​ധി​ക്കാ​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ കോ​ൺ​ഗ്ര​സി​ന്‍റെ കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ ട്വീ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യി​ലും കെ​പി​സി​സി​ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. കോ​ട​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ചീ​ഫ് ജ​സ്റ്റീ​സ് പു​റ​ത്ത് ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് കോ​ട​തി​ക്ക് അ​റി​വു​ണ്ടെ​ന്നും പ​റ​ഞ്ഞു. 

Latest News

Corehub Up